ബാലി: ആസിയാന്‍ ഉച്ചകോടിക്ക് ഇന്തോനേഷ്യയിലെ ബാലിയില്‍ തുടക്കമായി. മികച്ച സഹകരണമാണ് ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ളതെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.
ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാര്‍ 2012 മാര്‍ച്ചോടെ യാഥാര്‍ത്ഥ്യമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം അടുത്ത വര്‍ഷം 70 ബില്യണ്‍ ഡോളറാകും. ആസിയാന്‍ രാജ്യങ്ങളുമായി വ്യാപാരക്കരാറിലേര്‍പ്പെടാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. മികച്ച സഹകരണമാണ് ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും മന്മോഹന് ചൂണ്ടിക്കാട്ടി.
സേവന നിക്ഷേപ മേഖലകളിലെ കരാര്‍ നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ ആസിയാന്‍ രാജ്യങ്ങള്‍ പിന്തുണക്കണമെന്നും മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടു. ആസിയാന്‍ രാജ്യങ്ങളുമായുളള വ്യാപാര- വാണിജ്യ ബന്ധം ഇന്ത്യയുടെ വിദേശ നയത്തിന്റെ മൂലക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു.
ആസിയാന്‍ രാജ്യങ്ങളുമായി കടല്‍, കര മാര്‍ഗങ്ങളിലൂടെയുളള വ്യാപാര സാധ്യതകളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇന്ത്യ- മ്യാന്മര്- തായ്ലന്ഡ് ഹൈവേയുടെ സാധ്യതകള്‍ പഠിച്ചുവരികയാണ്. ഇതു ലാവോസിലേക്കും കംബോഡിയയിലേക്കും നീട്ടുന്ന കാര്യവും പരിഗണനയിലാണ്.
വിയറ്റ്നാമിനെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ റോഡ് മാര്‍ഗവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ കാര്യങ്ങളിലെ ആസിയാന്‍ രാജ്യങ്ങളുടെ സഹകരണത്തെ സ്വാഗതം ചെയ്യുന്നതായി മന്മോഹന് അറിയിച്ചു. വര്‍ധിച്ചു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ രാജ്യങ്ങള്‍ തമ്മിലുളള സഹകരണം മെച്ചപ്പെടുത്തണം. ഭീകരവിരുദ്ധ പ്രവര്‍ത്തനം, കടല്‍ സുരക്ഷ, ദുരന്ത നിവാരണ പരിശീലനം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉച്ചകോടി അടുത്തവര്‍ഷം ദല്‍ഹിയില്‍ നടത്താനുളള തിയതികള്‍ പ്രധാനമന്ത്രി ആസിയാന്‍ രാജ്യങ്ങളുടെ പരിഗണനയ്ക്കു വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: