കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 21,480 രൂപയായി. ഗ്രാമിന് 2.685 രൂപയാണ് ഇന്നത്തെ വില. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധിയും ഡോളര്‍ ഇന്ത്യന്‍ രൂപയ്ക്കെതിരെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണം.
കഴിഞ്ഞ ദിവസങ്ങളില്‍ 21,360 രൂപയ്ക്കായിരുന്നു സ്വര്‍ണ്ണത്തിന്റെ വ്യാപാരം നടന്നിരുന്നത്. ഇന്ന് 120 രൂപയാണ് വര്‍ദ്ധിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില 1769 ഡോളറാണ്. രാജ്യാന്തര വിപണിയില്‍ വില ഉയരുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടുകൊണ്ടിരുന്നത്.
50.60രൂപയ്ക്ക് മുകളിലാണ് ഒരു ഡോളറിന്റെ മൂല്യം. ഇന്നലെ ഇത് 50.50രൂപയായിരുന്നു. ഇതു തന്നെ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന മൂല്യമായിരുന്നു. ഇത്തരത്തില്‍ രൂപയ്ക്കെതിരെ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ ഡോളറിന്റെ വിലയ്ക്കാണ് രാജ്യാന്തര വ്യാപാരികള്‍ സ്വര്‍ണ്ണം വാങ്ങുന്നത്.
യുഎസ് ഡോളര്‍ ഇന്‍ഡക്സ് കരുത്തു നേടിയത് യൂറോപ്യന്‍ ട്രേഡിങ് വേളയില്‍ സ്വര്‍ണത്തില്‍ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് ഒരവസരത്തില്‍ 1750 ഡോളര്‍വരെ സ്വര്‍ണവില താഴ്ന്നിരുന്നു. എന്നാല്‍ താഴ്ന്ന റേഞ്ചില്‍ പുതിയ നിക്ഷേപകര്‍ കടന്നുവന്നത് വിപണിക്കു വീണ്ടും കരുത്തു പകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: