തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിലെ ഒരു വിഭാഗം ജീവനക്കാര്‍ ബുധനാഴ്ച നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി വി.എസ്. ശിവകുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ ധാരണയായത്. 3272 ജീവനക്കാരെ ഉടന്‍ സ്ഥിരപ്പെടുത്തണമെന്ന മന്ത്രി ജീവനക്കാര്‍ക്ക് ഉറപ്പ് നല്കി.
കെ.എസ്.ആര്.റ്റി.സി എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ശമ്പള പരിഷ്കരണ കരാര്‍ ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഇവര്‍ മുന്നോട്ടുവച്ചിരുന്നു. എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയ 2,360 താത്കാലിക ജീവനക്കാരെയും 912 അണ് അഡ്വൈസ്ഡ് കണ്ടക്ടര്‍മാരെയുമാണു സ്ഥിരപ്പെടുത്തുക. ഇക്കാര്യം ഉടന്‍ തന്നെ മന്ത്രിസഭയുടെ പരിഗണനയില്‍ കൊണ്ടു വരുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ യൂണിയന് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്കി.
ശബരിമല ഗതാഗതത്തിലെ യാത്രാക്ലേശം പരിഹരിക്കും. ശബരിമലയിലേക്കു ഘട്ടം ഘട്ടമായി പുതിയ ബസുകള്‍ അനുവദിക്കും. ഇക്കാര്യവും മന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നല്കി. ഈ സാഹചര്യത്തിലാണ് സമരത്തില്‍ നിന്നു പിന്മാറാന് എംപ്ലോയീസ് അസോസിയേഷന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: