ന്യൂഡല്‍ഹി: അഴിമതിക്കാരോടും മാഫിയകളോടും പെണ്‍വാണിഭക്കാരോടും തനിക്ക് വൈരാഗ്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പറഞ്ഞു. ഇവര്‍ക്കെതിരെ മാത്രമാണ് താന്‍ കേസ് നടത്തുന്നതെന്നും അത് തുറന്ന പറയാന്‍ ഒരു മടിയുമില്ലെന്നും വി.എസ് പറഞ്ഞു. വിഎസിന് തന്നോടു വൈരാഗ്യമുണ്ടെന്ന കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്. ബാലകൃഷണ പിള്ളയുടെ പ്രസ്താവനയോടു ദല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ അഴിമതിയുടെ പേരിലല്ല ശിക്ഷിച്ചതെന്ന പിള്ളയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴാണ് വി.എസ്. ഇങ്ങനെ പറഞ്ഞത്. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത് അഴിമതിക്കേസില്‍ തന്നെയാണെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: