കൊച്ചി: നൂറ്റാണ്ടിലെ അപൂര്‍വ്വ മുഹൂര്‍ത്തം ഇന്ന്. രാവിലെ 11 മണി 11 മിനിറ്റ് 11 സെക്കന്റാകുമ്പോള്‍ ആ അത്ഭുതനിമിഷം പിറക്കും. പന്ത്രണ്ട് ഒന്നുകള്‍ ചേര്‍ന്ന് സൃഷ്ടിക്കുന്ന അക്കങ്ങളുടെ അപൂര്‍വ്വനിര ഇനി ഈ ആയുസ്സില്‍ കാണാനാവില്ല. 2111 വരെ കാത്തിരിക്കണം. ഇത്രയും ഒന്നുകള്‍ ഒരുമിച്ച് വരാന്‍. 1911ലായിരുന്നു ഇതിന് മുമ്പ് ഇത്രയും ഒന്നുകള്‍ അണിനിരന്ന ദിനം.
ലോകമെങ്ങും ആയിരക്കണക്കിന് വിവാഹങ്ങളും വിശേഷച്ചടങ്ങുകളും ഇന്ന് നടക്കും. ഐശ്വര്യറായി ഒരു കുഞ്ഞിന് ഇന്ന് ജന്മം നല്‍കുമോയെന്നാണ് ഭാരതീയര്‍ കാത്തിരിക്കുന്നത്. ഇന്ന് 11 വയസ്സ് തികയുന്നവര്‍ക്ക് പല രാജ്യങ്ങളും സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരേപോലെ ഇരുവശത്തുനിന്നും വായിക്കാവുന്ന അക്ഷരങ്ങളുടെ ശ്രേണിയാണിത്.
ജ്യോതിഷികള്‍ ഈ സമയത്തിന് വലിയ പ്രാധാന്യം കല്പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: