ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതി രണ്ടാഴ്ചയ്ക്കകം കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി കമല്‍നാഥ് പറഞ്ഞു. ചെന്നൈ മോഡലിലായിരിക്കും പദ്ധതി നടപ്പാക്കുക. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കമല്‍നാഥ് വ്യക്തമാക്കി.
കൊച്ചി മെട്രോ പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ആസൂത്രണ നിക്ഷേപ ബോര്‍ഡിന്റെ യോഗം ചേരേണ്ടതുണ്ട്. ഈ യോഗവും ഉടന്‍ തന്നെ നടക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: