കൊച്ചി : ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി ലഭിക്കുന്നതിന് കോഴ നല്കിയ കേസില്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് എന്നറിയപ്പെടുന്ന വി.എം രാധാകൃഷ്ണനെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് രാധാകൃഷ്ണനെ ചോദ്യംചെയ്തത്.
മലബാര്‍ മേഖലയിലെ എട്ട് ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി ഹോട്ടലുകള്‍ക്ക് അനധികൃതമായി സ്റ്റാര്‍പദവി നല്‍കിയെന്നതാണ് കേസ്. കേസെടുത്തിരിക്കുന്ന എട്ട് ഹോട്ടലുകളില്‍ മൂന്നെണ്ണം രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പ് ഹോട്ടലുകളാണ്. ഇവിടെ സി.ബി.ഐ. നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ജയിലിലാണ്. ഇന്ത്യന്‍ ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് (ഐ.ടി.ഡി.സി) അസിസ്റ്റന്റ് ഡയറക്ടര്‍ മധുര സ്വദേശി വേല്മുരുകന്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എറണാകുളം സ്വദേശി കെ.എസ്.സാബു, ഓഫിസ് ജീവനക്കാരന് രാധാകൃഷ്ണന് എന്നിവരാണ് അറസ്റ്റിലായ ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: