വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്ങും നവംബര്‍ 18 ന് കൂടിക്കാഴ്ച നടത്തും. ബാലിയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. വൈറ്റ് ഹൗസ് ഉപദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ നവംബറില്‍ ഒബാമ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷമുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയയക്ഷിബന്ധ പുരോഗതിയെ കുറിച്ചും കൂടിക്കാഴ്ചയില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യും. അഫ്ഗാനിസ്ഥാന് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും സാമ്പത്തിക, വാണിജ്യ ബന്ധങ്ങളുടെ പുരോഗതിയും ചര്‍ച്ചയില്‍ വിഷയമാകും.
തെക്കന്‍ ഏഷ്യയിലെ അമേരിക്കയുടെ പ്രധാനപ്പെട്ട ഭീകരവിരുദ്ധ സഖ്യരാജ്യമാണ് ഇന്ത്യയെന്ന് വിശദീകരിച്ചാണ് സന്ദര്‍ശനത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടത്. ക്രമാനുഗതമായി വളര്‍ന്നു വരുന്ന ശക്തമായ ജനാധിപത്യ സംവിധാനങ്ങളുള്ള ഇന്ത്യ അമേരിക്കയുടെ സുരക്ഷാ പങ്കാളിയും ഭീകരവിരുദ്ധ പോരാട്ടത്തിലെ സഖ്യകക്ഷിയുമാണെന്നും റോഡ്സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: