അങ്കാറ: തുര്‍ക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായി. ഏഴ് പേര് മരിച്ചു. ഇരുപതിലേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടവും ഭൂചലനത്തില്‍ നിലംപൊത്തിയിട്ടുണ്ട്.
മൂന്നാഴ്ച മുമ്പ് ഉണ്ടായ ഭൂചലനത്തില്‍ 600 പേര് മരിച്ച വാന്‍ പ്രവിശ്യയിലാണ് ഇത്തവണയും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങളും ഹോട്ടലുകളും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: