തിരുവനന്തപുരം: വിലക്കയറ്റത്തിനും കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കുമെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച റോഡുപരോധത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു. സംസ്ഥാന വ്യാപകമായി 200 ഓളം പ്രധാന കേന്ദ്രങ്ങളിലാണ് ഇന്നലെ അരമണിക്കൂര്‍ റോഡ് ഉപരോധം സംഘടിപ്പിച്ചത്.
തലസ്ഥാന ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡായ എം.ജി.റോഡില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം. പൊരിവെയിലിനെ വകവയ്ക്കാതെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു. സമരം വി.മുരളീധരന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കരമന ജയന്, സംസ്ഥാന വക്താവ് ജോര്‍ജ്ജ്കുര്യന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് ചെമ്പഴന്തി ഉദയന്‍ അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം ഡോ.പി.പി.വാവ, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, നേതാക്കളായ കരമന അജിത്ത്, രാധമ്മ ശശിധരന്, ഗിരിജ അജിത്ത്, പൊന്നറ.എ.അപ്പു, പാല്‍ക്കുളങ്ങര വിജയന്, പത്മകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ബാലരാമപുരത്തു നടന്ന ഉപരോധം ജില്ലാജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ജി.പി.ശ്രീകുമാര്‍, പുന്നമൂട് പത്മകുമാര്‍, എസ്.ഗോപന് എന്നിവര്‍ നേതൃത്വം നല്കി.
കാട്ടാക്കടയില്‍ മുന്‍സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസും പാറശ്ശാലയില്‍ മഞ്ചവിലാകം കാര്‍ത്തികേയനും നെയ്യാറ്റിന്‍കരയില്‍ അയിന്നൂര്‍ ശ്രീകുമാറും കഴക്കൂട്ടത്ത് വെങ്ങാനൂര്‍ സതീഷും മംഗലപുരത്ത് തോട്ടയ്ക്കാട് ശശിയും കല്ലമ്പലത്ത് ഇലകമണ്‍ സതീശും വെഞ്ഞാറമൂട്ടില്‍ കാരേറ്റു ശിവപ്രസാദും നെടുമങ്ങാട്ട് ചിത്രാലയംരാധാകൃഷ്ണനും ആര്യനാട് ആര്.എസ്.രാജീവും റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: