ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ചൈനയില്‍. സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കുകയാണു ലക്ഷ്യം. ചൈന സന്ദര്‍ശിക്കുന്ന മൂന്നാമത്തെ ബിജെപി മുഖ്യമന്ത്രിയാണു മോഡി. ഗുജറാത്തിനെ ഉയര്‍ത്തിക്കാട്ടാനാണ് തന്റെ ചൈനാ സന്ദര്‍ശനമെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു.
ചൈനീസ് ജയിലുകളില്‍ കഴിയുന്ന വജ്ര വ്യാപാരികളുടെ മോചനം സംബന്ധിച്ച് ചൈനീസ് അധികൃതരോട് അദ്ദേഹം സംസാരിക്കും. കള്ളക്കടത്ത് ആരോപിച്ച് ഗുജറാത്ത് സ്വദേശികളായ 22 വ്യാപാരികള്‍ രണ്ടു വര്‍ഷമായി വിചാരണ കൂടാതെ തടവില്‍ കഴിയുകയാണ്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് എന്നിവരാണു മുന്‍പു ചൈനയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: