തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ആര്.ബാലകൃഷ്ണപിള്ള ആശുപത്രി വിട്ടു. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷ ഇളവ് നല്കി സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു.
എട്ട് മാസം തന്നെ കൈയും കാലും കെട്ടിയിട്ട് ദ്രോഹിക്കുകയായിരുന്നുവെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. പതിനൊന്നാം തീയതി ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പിള്ള പറഞ്ഞു. വിഎസ്സിനെക്കുറിച്ചോ വിഎസ് ചെയ്തതിനെക്കുറിച്ചോ ഒന്നും പറയാനില്ല.
അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്ത ഒരാളോട് ചെയ്യാന്‍ പാടില്ലാത്തതാണ് തന്നോട് ചെയ്തതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: