പാലക്കാട്: പെട്രോള്‍ വില വര്‍ധിപ്പിച്ച പെട്രോളിയം കമ്പനികളുടെ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത ഇന്നത്തെ പണിമുടക്കിന് ബിജെപി നേതൃയോഗം പിന്തുണ പ്രഖ്യാപിച്ചു. പാലക്കാട്ട് നടക്കുന്ന സംസ്ഥാന ഭാരവാഹിയോഗമാണ് പിന്തുണ പ്രഖ്യാപിച്ചത്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സഹസംഘടന കാര്യദര്‍ശി വി.സതീഷ് ഉദ്ഘാടനം ചെയ്തു. ഒ.രാജഗോപാല്‍, സി.കെ.പത്മനാഭന്, പി.കെ.കൃഷ്ണദാസ്, കെ.വി.ശ്രീധരന്, കെ.പി.ശ്രീശന്, കെ.ആര്.ഉമാകാന്തന്‍, കെ.സുരേന്ദ്രന്, എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്, വക്താവ് ജോര്‍ജ്കുര്യന്‍, കെ.എസ്.രാജന്, പി.രാഘവന്, രമ രഘുനന്ദനന്, പ്രതാപചന്ദ്രവര്‍മ, വി.വി.രാജന്, മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമാരായ പി.കെ.വേലായുധന്, ടി.ചന്ദ്രശേഖരന്, വി.വി.രാജേഷ്, ടി.ഒ.നൗഷാദ്, മേഖല പ്രസിഡന്റുമാരായ എ.ജി.ഉണ്ണികൃഷ്ണന്, എന്‍.ശിവരാജന്, വി.രാജമോഹന്‍, ജില്ലാ പ്രസിഡന്റുമാരായ കരമന ജയന്, വയക്കല്‍ മധു, വി.എന്‍.ഉണ്ണി, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, പി.പി.സാനു, പി.ജെ.തോമസ്, ബി.ഗോപാലകൃഷ്ണന്, കെ.ജിനചന്ദ്രന്, പി.രഘുനാഥ്, കെ.സദാനന്ദന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: