തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറയുന്നതായി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. മുതുമുത്തശന്റെ പ്രായമുള്ള വി.എസിനെ കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും നാക്കിന് പറ്റിയ പിഴാവാണെന്നും അതില്‍ താന്‍ നിര്‍വ്യാജം ഖേദിക്കുന്നതായും ഗണേശ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വി.എസ്. അച്യുതാനന്ദനു കാമഭ്രാന്താണെന്നും കുറച്ചു നാളായി അച്യുതാനന്ദനു ഞരമ്പുരോഗമാണെന്നുമുള്ള ഗണേഷിന്റെ പ്രസ്താവനയാണ് വിവാദമായത്. പത്തനാപുരത്തു യുഡിഎഫിന്റെ രാഷ്ര്ടീയ വിശദീകരണ യോഗത്തിലായിരുന്നു അച്യുതാനന്ദനെതിരായ ഗണേഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: