തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കാമഭ്രാന്താണെന്ന് പറഞ്ഞ മന്ത്രി കെ.ബി.ഗണേശ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. സഭ രാവിലെ സമ്മേളിച്ച ഉടന്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണു വിഷയം ഉന്നയിച്ചത്.
തുടര്‍ന്നു പ്രസ്താവന നടത്തിയ മുഖ്യമന്ത്രി സംഭവത്തില്‍ സര്‍ക്കാരിനു വേണ്ടി ഖേദം പ്രകടിപ്പിക്കുന്നുവെന്നും സര്‍ക്കാരിന്റെ നിലപാടല്ല ഗണേഷ് പറഞ്ഞതെന്നും അറിയിച്ചു. ഗണേഷിന്റെ പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു ശേഷവും സഭയില്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നു.
ഗണേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് മറ്റു സഭാ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം സഭ പിരിയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: