തിരുവനന്തപുരം: കിളിരൂര്‍ പീഡന കേസില്‍ വി.ഐ.പിയുടെ പങ്കിന് കുറ്റപത്രത്തില്‍ തെളിവില്ലെന്ന് സി.ബി. ഐ കോടതി വ്യക്തമാക്കി. അതുകൊണ്ടു തന്നെ കേസിലെ വി. ഐ. പിയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം സാക്ഷിയും കൊല്ലപ്പെട്ട ശാരി എസ്. നായരുടെ അച്ഛനുമായ സുരേന്ദ്രന്റെ വിചാരണയ്ക്കിടെ ഇടപെട്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.
കേസില്‍ ഏതങ്കിലും വി.ഐ.പി. ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരുവിധ തെളിവും പരാമര്‍ശവും കുറ്റപത്രത്തിലില്ല. ഇത്തരത്തിലുള്ള സാക്ഷിമൊഴികളുമില്ല. അതുപോലെ ചികിത്സയുടെ കാര്യത്തിലും എന്തെങ്കിലും ഗൂഢാലോചന നടന്നതായി സാക്ഷിമൊഴികള്‍ ഇല്ല. ഇതിനൊന്നും കുറ്റപത്രത്തില്‍ തെളിവുകള്‍ നിരത്തിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ട ഒരു സാഹചര്യവുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: