ന്യൂയോര്‍ക്ക്: ഓഹരി കുംഭകോണവുമായി ബന്ധപ്പെട്ട് എഫ്.ബി.ഐയുടെ മുന്നില്‍ കീഴടങ്ങിയ ഗോള്‍ഡ്മാന്‍ സാക്സിന്റെ മുന്‍ ഡയറക്ടര്‍ രജത് ഗുപ്തയ്ക്ക് ജാമ്യം ലഭിച്ചു. ഒരു കോടി ഡോളറിന്റെ ബോണ്ടിലാണു ജാമ്യം അനുവദിച്ചത്. യുഎസിനു പുറത്തു പോകരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ആഗോള ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സിന്റെയും പ്രോക്ടര്‍ ആന്‍ഡ് ഗാംപിളിന്റെയും ഡയറക്ടറായിരിക്കെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ ഗോള്‍ഡ്മാന്‍ സാക്സില്‍ വാറന്‍ ബഫറ്റ്സ് അഞ്ചു ലക്ഷം കോടി ഡോളര്‍ നിക്ഷേപം നടത്തിയെന്ന രഹസ്യവിവരം സുഹൃത്തായ രാജരത്നത്തിന് ചോര്‍ത്തിക്കൊടുത്തു എന്നതാണ് ഗുപ്തയ്ക്കെതിരായ കേസ്.
കുറ്റം തെളിഞ്ഞാല്‍ രജത് ഗുപ്തയ്ക്ക് ഗൂഢാലോചന കുറ്റത്തിന് അഞ്ചു വര്‍ഷവും ഓഹരിവിപണിയില്‍ ക്രമക്കേട് നടത്തിയത് 20 വര്‍ഷവും തടവ് ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: