കൊച്ചി: ഗതാഗത തടസ്സം ഒഴിവാക്കാന്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ക്ക് കൂടുതല്‍ ഗതാഗത പരിഷ്കാരം നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുന്ന രീതിയിലായിരിക്കും പരിഷ്കാരങ്ങള്‍ നടപ്പാക്കുക.
ഇതിന്റെ ഭഗമായി 40 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ചേര്‍ത്തല, വൈക്കം, ഭാഗങ്ങളില്‍ നിന്നു വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ക്ക് ഒര്‍ഡിനറി സര്‍വ്വീസായി ഓടുന്നതിന് ആര്‍ടിഎ യോഗത്തിലേക്ക് അംഗീകാരത്തിനായി ശുപാര്‍ശ ചെയ്യും. ഇത്തരത്തില്‍ ഓര്‍ഡിനറിയായി മാറുന്ന ബസ്സുകള്‍ക്ക് കെ.കെ.റോഡു വഴി കലൂര്‍ ബസ് സ്റ്റാന്റില്‍ പ്രവേശനം നല്‍കും. അപേക്ഷ ലഭിക്കുന്ന ബസുകള്‍ക്ക് മാത്രമായിരിക്കും മാറ്റം അനുവദിക്കുക. ഗതാഗതവുമായി ബന്ധപ്പെട്ട് കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.
യാത്രക്കാരുടെ നിരന്തര ആവശ്യ പ്രകാരം പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം ഒന്നിന് മൂന്ന് ദിവസത്തേക്ക് നടത്തിയ ഗതാഗത പരിഷ്കാര ട്രയലിന്റെ പോലീസിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. റിപ്പോര്‍ട്ടില്‍ ഗതാഗത പരിഷ്കാരം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സഹായകരാമായതായി കളക്ടര്‍ പറഞ്ഞു. മറ്റു ജില്ലകളില്‍ നിന്നു വരുന്ന ബസുകള്‍ക്ക് കണ്ഗറന്സ് നല്‍കുന്നതിന് അതാത് ജില്ലകളിലുള്ള ആര്.ടി.എ യോഗത്തിലേക്ക് നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു.
വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്നും എറണാകുളം ഭാഗത്തക്ക് പോകുന്ന ബസുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കും. പാടിവട്ടം, വൈറ്റില ഭാഗത്തേക്കുള്ള ബസുകള്‍ക്ക് പൊന്നുരുന്നി പാലത്തിനോട് ചേര്‍ന്ന് ഇരു ഭാഗങ്ങളിലേക്കും സഹോദരന് അയ്യപ്പന് റോഡിന് സമീപമുള്ള കോര്പ്പറേഷന് ബാങ്കിന്റെ സമീപവുമായിരിക്കും സ്റ്റോപ്പുകള്‍ അനുവദിക്കുക. സ്റ്റോപ്പിനോട് ചേര്‍ന്ന് ഷെല്‍റ്റര്‍ നിര്‍മിക്കുവാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: