ന്യൂഡല്‍ഹി: പ്രഭാഷണങ്ങള്ക്കായുള്ള യാത്രകളുമായി ബന്ധപ്പെട്ട് വിമാനയാത്രാക്കൂലിയ്ക്ക് അധികമായി ഈടാക്കിയ തുക തിരികെ നല്‍കുമെന്ന് അണ്ണാ ഹസാരെ സംഘത്തിലെ അംഗവും മുന്‍ ഐപിഎസ് ഓഫിസറുമായ കിരണ്‍ ബേദി. സെമിനാറുകളില്‍ പങ്കെടുക്കുന്നതിന് പോകുമ്പോള്‍ ഇക്കണോമി ക്ലാസില്‍ സഞ്ചരിച്ച ശേഷം ബിസിനസ് ക്ലാസിലെ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കിരണ്‍ ബേദി അധികമായി വാങ്ങിയ തുക തിരിച്ചു നല്കാന് തീരുമാനിച്ചത്.
അതേസമയം സംഘാടകര്‍ ആണ് യാത്ര ഏര്‍പ്പെടുത്തുന്നതെന്നും താന്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത ശേഷം മിച്ചം വരുന്ന തുക ട്രസ്റ്റില്‍ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നതെന്നും ബേദി വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: