ന്യൂദല്‍ഹി: ഹസാരെ സംഘത്തിലേക്ക് സംഭാവനയായി ലഭിച്ച പണം താന്‍ തട്ടിയെടുത്തെന്ന തരത്തില്‍ സ്വാമി അഗ്നിവേശ് നടത്തുന്ന പ്രചാരണങ്ങള്‍ അദ്ദേഹത്തിന്റെ കോപത്തിനെ ഫലമായിട്ടുണ്ടായതാണെന്ന് ഹസാരെ സംഘത്തിലെ രണ്ടാമനായ അരവിന്ദ് കേജ്രിവാള് പറഞ്ഞു. എണ്‍പത് ലക്ഷം രൂപ കേജ്രിവാള് കൈവശപ്പെടുത്തി എന്നതായിരുന്നു അഗ്നിവേശിന്റെ ആരോപണം.
ഹസാരെ സംഘാംഗങ്ങള്‍ കളങ്കിതരാണെന്നുള്ള അഗ്നിവേശിന്റെ വാദം ബാലിശമാണ്, പണം തട്ടിയെടുത്തെന്ന തരത്തില്‍ അദ്ദേഹം പ്രചാരണം നടത്തുന്നത് കോപം മൂലമാണ് കേജ്രിവാള് മാധ്യമങ്ങളോട് പറഞ്ഞു. ഇതോടൊപ്പം അഗ്നിവേശിനെ തങ്ങള്‍ എതിരാളിയായി കാണുന്നില്ലെന്നും, ഹസാരെ സംഘം നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: