തിരുവനന്തപുരം: വാളകം സംഭവവുമായി ബന്ധപ്പെട്ട് പേഴ്സണല്‍ സ്റ്റാഫിനെ ചോദ്യം ചെയ്തത് സ്വാഭാവികകാര്യം മാത്രമാണെന്ന് മന്ത്രി ഗണേഷ് കുമാര്‍ പ്രസ്താവിച്ചു. വാളകത്ത് അധ്യാപകന് കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് കുമാറിനെ കൊട്ടാരക്കര റൂറല്‍ എസ് പി പ്രകാശിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രി കൊട്ടാരക്കര ഡിവൈ.എസ്.പി. ഓഫീസില്‍വച്ച് ഇദ്ദേഹത്തെ അരമണിക്കൂറോളം സമയം ചോദ്യം ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും പ്രദീപിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. വാളകം സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പ്രദീപ്കുമാര്‍ വാളകം ആര്.വി.എച്ച്.എസ്.എസ്സില്‍ എത്തി അധ്യാപകന് കൃഷ്ണകുമാറിനെ ഭീഷണിപ്പെടുത്തിയതായി ഭാര്യ ഗീത പോലീസിന് പരാതി നല്‍കിയിരുന്നു.
നവംബര്‍ ഒന്നു മുതല്‍ തിയേറ്റര്‍ ഉടമകള്‍ ആഹ്വാനം ചെയ്ത സമരത്തില്‍ നിന്ന് പിന്മാറുമെന്നാണു പ്രതീക്ഷയെന്നും കെ.ബി ഗണേഷ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: