ന്യൂയോര്‍ക്ക്: സൗദി അറേബ്യയിലെ കിരീടാവകാശിയും പ്രതിരോധ ഏവിയേഷന്‍ മന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സൗദ് (86) അന്തരിച്ചു. മൂന്ന് വര്‍ഷമായി ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.
ജൂലായില്‍ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 2009 ല്‍ ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ നടത്തിയ സര്‍ജ്ജറിക്കും മാസങ്ങള്ക്കുനീണ്ട ചികിത്സക്കും ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. 2004 ലാണ് ക്യാന്‍സര്‍ബാധ തിരിച്ചറിഞ്ഞത്. പിന്നീട് മൊറോക്കോയിലും നിരവധി ചികിത്സകള്‍ നടത്തി.
1928 ല്‍ സൗദി രാജാവ് അബ്ദുല്‍ അസീസിന്റെ 15-മത്തെ മകനായാണ് അബ്ദുല്ല രാജകുമാരന് ജനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: