ചെന്നൈ: 2 ജി സ്പെക്ട്രം കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന കനിമൊഴിയെ പിതാവും ഡി.എം.കെ പ്രസിഡന്റുമായ കരുണാനിധി ഇന്ന് സന്ദര്‍ശിക്കും. കരുണാനിധിയും ഭാര്യ രാജാത്തിയമ്മാളും കനിമൊഴിയുടെ മകന് ആദിത്യയും കരുണാനിധിക്കൊപ്പം ഉണ്ടാകും.
ഇന്ന് വൈകുന്നേരം കരുണാനിധി ചെന്നൈയില്‍ നിന്നും യാത്ര തിരിക്കും. ആറുമാസമായി ജയിലില്‍ കഴിയുന്ന കനിമൊഴിയ്ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. 2 ജി സ്പെക്ട്രം കേസില്‍ പ്രത്യേക കോടതി നാളെ കുറ്റപത്രം സമര്‍പ്പിക്കും. വിചാരണവേളയില്‍ ഇവര്‍ കേസില്‍ ഉള്‍പ്പെട്ടതിന് തെളിവുകളുണ്ടെന്നായിരുന്നു സി.ബി.ഐ വാദിച്ചത്.
കനിമൊഴിയുടേതുള്പ്പെടെയുള്ള ജാമ്യഹര്‍ജി ഒക്ടോബര്‍ 24 ന് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: