തിരുവനന്തപുരം: തന്റെ ഓഫീസില്‍ നിന്നും ചില രേഖകളും റിപ്പോര്‍ട്ടുകളും ചോര്‍ന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും രഹസ്യ രേഖകള്‍ ചോര്‍ന്നെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന പല ഔദ്യോഗിക രഹസ്യ രേഖകളും റിപ്പോര്‍ട്ടുകളും തെരഞ്ഞെടുത്ത മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ചോര്‍ത്തിക്കൊടുക്കുന്നു. ഇതിന് മുന്‍കൈ എടുക്കുന്നത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെയാണെന്നും കോടിയേരി പറഞ്ഞു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും നടപടി എടുക്കണമെന്നും കോടിയേരി ആവശ്യപ്പെടു.
നേരത്തേ സ്പീക്കറുടെ ഓഫീസിലെ ഔദ്യോഗിക ഫാക്സ് ഉപയോഗിച്ചുകൊണ്ട് മഹിളാകോണ്‍ഗ്രസ് നേതാവ് കത്തയച്ചതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ തന്റെ ഓഫീസിലെ ഒരു ജീവനക്കാരനെതിരെ നടപടി എടുത്തു. ഇത് മാതൃകാപരമാണ്. അതുപോലെ മുഖ്യമന്ത്രിയും ചട്ടലംഘനം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
മറുപടി പറഞ്ഞ മുഖ്യമന്ത്രി കോടിയേരി ഉന്നയിച്ച ആരോപണങ്ങളെല്ലാം സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: