ന്യൂദല്‍ഹി: രണ്ടാഴ്ചയായി മാരുതി സുസുകിയുടെ മനേസര്‍ പ്ലാന്റിലെ സമരം ഒത്തുതീര്‍ന്നു. തൊഴിലാളികളും മാനേജ്മെന്റും ഹരിയാന സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയതോടെയാണിത്. തൊഴിലാളികളുടെ ആവശ്യങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
പുതിയ ധാരണ പ്രകാരം കമ്പനിയിലെ സസ്പെന്‍ഡ് ചെയ്യപ്പെട്ട 64 സ്ഥിരം ജീവനക്കാരെ തിരിച്ചെടുക്കും. അതേസമയം 34 പേരെ സസ്പെന്‍ഡ് ചെയ്തത് അതേപടി തുടരും. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ഇന്ന് പുലര്‍ച്ചെയാണ് സമരം പിന്‍വലിക്കുന്നതായി തൊഴിലാളികള്‍ പ്രഖ്യാപിക്കുന്നത്.
നിരവധിതവണ ചര്‍ച്ച ചെയ്തതിന് ശേഷമാണ് തൊഴിലാളികളും മാനേജ്മെന്റും തമ്മില്‍ സമവായമായത്. മനേസര്‍ പ്ലാന്റിന്റെ വിപുലീകരണത്തിനനുസരിച്ച് മറ്റ് 1200 താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ജോലിയില്‍ തുടരാമെന്നും സസ്പെന്‍ഷനില്‍ തുടരുന്ന മറ്റ് 30 തൊഴിലാളികള്‍ ഗുരുതരമായ കുറ്റം ചെയ്തവരാണെന്നും വക്താവ് അറിയിച്ചു.
സമരം തുടര്‍ന്നത് മൂലം മാരുതി സ്വിഫ്റ്റ് കാറുകളുടെ ഉത്പാദനം പൂര്‍ണമായും നിലച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: