ന്യൂദല്‍ഹി: ധനകമ്മി നികത്താനുള്ള നടപടികളുടെ ഭാഗമായി ഡീസല്‍ വില ഉയര്‍ത്തേണ്ടി വരുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സി.രംഗരാജന് അറിയിച്ചു. പണപ്പെരുപ്പം നിയന്ത്രണാധീനമായതിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പണപ്പെരുപ്പം രണ്ടക്കത്തിലാണെന്നും ഇതുമൂലം എണ്ണക്കമ്പനികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ഡീസല്‍ വില ഉയര്‍ത്തേണ്ടി വരുമെന്നുമാണ് രംഗരാജന് പറഞ്ഞത്. ദല്‍ഹിയില്‍ നടക്കുന്ന ഇക്കണോമിക് എഡിറ്റേഴ്സ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേന്ദ്രം അടുത്തിടെയാണ് ഡീസല്‍ വില മൂന്നു രൂപ വര്‍ദ്ധിപ്പിച്ചത് വീണ്ടും ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്്.
ഇതോടൊപ്പം എയര്‍ഇന്ത്യയടക്കമുള്ള അഭ്യന്തര വിമാന സര്‍വീസുകളിലെ ടിക്കറ്റ് നിരക്കുകളും വര്ദ്ധിപ്പിക്കാനിടയുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: