കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ ബസാര്‍ ഹയര്‍ സെക്കന്ററി സ്കൂളീലെ നാല് കുട്ടികളെ ശീതള പാനീയം കഴിച്ച് വായ പൊള്ളിയ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പ്രൈറ്റ് എന്ന പാനീയമാണ് കുട്ടികള്‍ കുടിച്ചത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ജിഷ്ണു, അര്ജുന്, ശരത്, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ജിഷ്ണുവിനും അര്‍ജുനനുമാണ് കൂടുതല്‍ പൊള്ളലേറ്റത്. രണ്ടു പേരുടെയും ചുണ്ടുകളും വായ്ക്ക് അകവും പൊള്ളിയിട്ടുണ്ട്. സ്കൂളിന് അടുത്തുള്ള കടയില്‍ നിന്നാണ് സ്പ്രൈറ്റ് വാങ്ങിയതെന്ന് കുട്ടികള്‍ പറയുന്നു.
ശീതള പാനീയത്തിന്റെ സാമ്പില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. പ്രദേശത്ത് മറ്റാര്‍ക്കും ഇതേപോലെ അനുഭവമുള്ളതായി റിപ്പോര്‍ട്ടില്ല. കാലപഴക്കമുള്ള ഉത്പന്നമാണോ ഇതെന്ന് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: