കോഴിക്കോട്: ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ സംഭവത്തിനിടയില്‍ കോഴിക്കോട് നഗരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തീവണ്ടിക്ക് മുമ്പില്‍ ചാടി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിലില്ലാത്ത നോര്‍ത്ത് അസി.കമ്മീഷണര്‍ രാധാകൃഷ്ണപിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് ജെയ്സണ്‍.കെ.എബ്രഹാമിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജി. മഹേഷ് ആവശ്യപ്പെട്ടത്. കേസ് പരിഗണിക്കുന്നത് അടുത്തമാസം ഒന്‍പതിലേക്ക് മാറ്റിയിട്ടുണ്ട്.
പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കോഴിക്കോട് സി.ജെ.എം കോടതി(4) നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിലില്ലാത്ത നോര്‍ത്ത് അസി. കമ്മീഷണര്‍ രാധാകൃഷ്ണപിള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇദ്ദേഹം സംഭവം നടന്ന കാലത്തെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതെന്നും ഇത് പുനരന്വേഷണ റിപ്പോര്‍ട്ടല്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരന് നഎന് കെ അബ്ദുല്‍ അസീസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ പേര് അറിയിക്കാനും തുടര്‍ന്ന് ഇയാളില്‍ നിന്ന് റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടത്.
ഐസ്ക്രീം പെണ്‍വാണിഭ സംഭവത്തിനിടയില്‍ 1996 ഒക്ടോബര്‍ 20നാണ് കോഴിക്കോട് എംഇഎസ് വനിതാ കോളേജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിനികളായ സുനൈനാ നജ്മല്‍(17), സിബാന സണ്ണി(17) എന്നിവര്‍ തീവണ്ടിക്ക് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അസീസ് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: