ഹൈദരാബാദ്: തെലങ്കാന മേഖലയില്‍ സംയുക്തസമരസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ബന്ദ് പൂര്‍ണ്ണം. ബന്ദ് ജനജീവിതം തടസപ്പെടുത്തി. പൊതുഗതാഗത സംവിധാനം പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. മിക്ക വ്യാപാരസ്ഥാപനങ്ങളും തുറന്നിട്ടില്ല. ബാങ്കുകളും ഓഫീസുകളും പ്രവര്‍ത്തിക്കുന്നില്ല.
അതേസമയം ഹൈദരാബാദ് നഗരത്തില്‍ ബന്ദ് ഭാഗികമാണ്. ശനിയാഴ്ച റെയില്‍ തടയല്‍ സമരം നടത്തിയ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ പോലീസ് നടപടിയുണ്ടായതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. സമരം തടയുന്നതിന്റെ ഭാഗമായി ഹൈദരബാദില്‍ 26 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
റെയില്‍ ഉപരോധത്തിന്റെ ഭാഗമായി തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് തെലുങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ടി.ആര്.എസ്. എം.പി വിജയശാന്തി ഉള്‍പ്പെടെയുള്ളവര്‍ കരുതല്‍ തടങ്കലിലാണ്. ഒട്ടേറെ നേതാക്കളെ ഇതിനകം അറസ്റ്റു ചെയ്തെങ്കിലും തെലുങ്കാനാ രാഷ്ട്ര സമിതി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര റാവുവിനെയും ജോയിന്റ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കോതണ്ഡ രാമിനെതിരെയും റെയില്‍വെ സംരക്ഷണ നിയമപ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
രാജ്യസഭാ അംഗം കെ.കേശവറാവു ഉള്‍പ്പെടെ ഏഴു കോണ്‍ഗ്രസ് എം.പിമാരും കരുതല്‍ തടങ്കലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: