കോഴിക്കോട്: എലിപ്പനി ബാധിച്ച് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി ഉമ്മര്‍ കുട്ടിയാണ് മരിച്ചത്. എലിപ്പനിയുടെ ലക്ഷണങ്ങളുമായി രണ്ട് ദിവസം മുമ്പാണ് ഉമ്മര്‍ കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
എലിപ്പനി ബാധിച്ച് ഇന്നലെ രാത്രിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാള്‍ മരിച്ചിരുന്നു. കിഴക്കേ നടക്കാവ് കുളങ്ങരക്കണ്ടി രാമചന്ദ്രനാണ് മരിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ പതിനെട്ടായി. എലിപ്പനിക്കും മഞ്ഞപ്പിത്തത്തിനും പിന്നാലെ ചിക്കന്‍ പോക്സും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെ ചികിത്സ തേടിയ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പകര്‍ച്ചപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം 18,885 പേര് ജില്ലയുടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 93 പേര്‍ക്ക് വയറിളക്കവും 11 പേര്‍ക്ക് മഞ്ഞപ്പിത്തവും ബാധിച്ചിട്ടുണ്ട്. ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: