പൂര്‍ണ്ണഹൃദയത്തോടെ തിരയപ്പെടുന്നതെന്തായാലും, അത് കൈവരിക തന്നെ ചെയ്യും. ചിന്തകള്‍ സാന്ദ്രീകരിക്കപ്പെടുമ്പോള്‍ പദാര്ത്ഥങ്ങളായിത്തീരുന്നു. നദി സമുദ്രത്തെ കണ്ടെത്തുന്നതുപോലെ, ദാഹാര്‍ത്തരായ ആത്മാവുകള്‍ ദൈവത്തിന്റെ മന്ദിരത്തെ കണ്ടെത്തുന്നു. എന്നാല്‍ ആ ദാഹം തീവ്രമായിരിക്കേണ്ടതുണ്ട്, പരിശ്രമം വിശ്രാന്തിയില്ലാത്തതും കാത്തിരിപ്പ് അന്തമില്ലാത്തതും അര്‍ത്ഥന പൂര്ണ്ണഹൃദയത്തോടെയുള്ളതുമായിരിക്കണം. ദാഹം, പരിശ്രണം, കാത്തിരിപ്പ്, അര്‍ത്ഥന എന്നിവയെല്ലാം ഒരൊറ്റവാക്കിലൊതുങ്ങുന്നു. ആ വാക്കാണ് പ്രാര്‍ത്ഥന.
പക്ഷേ, പ്രാര്‍ത്ഥനയെ നിങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കാനാവില്ല. അതൊരു പ്രവൃത്തിയല്ല, നിങ്ങള്‍ക്ക് പ്രാര്‍ത്ഥനയിലായിരിക്കാന്‍ മാത്രമേ കഴിയൂ. അതൊരു അനുഭൂതിയാണ്. അതാണ് ആത്മാവ്, അത് സ്വയമേവയുള്ള ഒരു സര്‍പ്പമാണ്. വാക്കുകളോ വ്യവസ്ഥകളോ കൂടാതെയുള്ളത്. നിങ്ങളെ സ്വയം ആ അജ്ഞാതമായതിന് വിട്ടുകൊടുക്കുക എന്നിട്ട് വരുന്നതുപോലെ സ്വീകരിക്കുക. ദൈവം നിങ്ങളെ എങ്ങനെയെല്ലാം ആക്കിത്തീര്ത്താലും അത് സ്വീകരിച്ചേക്കുക, ഇനി അദ്ദേഹം നിങ്ങളെ ഖണ്ഡിക്കുകയാണെങ്കിലോ, അതിനേയും സ്വീകരിച്ചേക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: