ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ നാലാമത്തെ കുറ്റവാളി നളിനി തന്റെ ഭര്‍ത്താവും കേസിലെതന്നെ മറ്റൊരു കുറ്റവാളിയുമായ മുരുഗനെ വെല്ലൂര്‍ ജയിലില്‍ സന്ദര്‍ശിച്ചു. പുഴല്‍ ജയിലില്‍നിന്നും മാറ്റിയതിനുശേഷം ഇരുവരും തമ്മിലുള്ള ആദ്യസന്ദര്‍ശനമാണിത്. എന്നാല്‍ മുരുഗന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആഗസ്റ്റില്‍ നിരാകരിച്ചിരുന്നു. മുരുഗന് ഉള്‍പ്പെടെ മറ്റ് രണ്ടുപേരുടെ ദയാഹര്‍ജി തള്ളിക്കൊണ്ട് സെപ്തംബര്‍ ഒന്‍പതിന് തൂക്കിലേറ്റാന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിധിച്ചിരുന്നു. എന്നാല്‍ എട്ടാഴ്ചത്തേക്കുകൂടി വധശിക്ഷ നീട്ടിവെക്കാന്‍ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ 15 ദിവസം കൂടുമ്പോള്‍ വെല്ലൂര്‍ ജയിലില്‍ വന്ന് മുരുഗനെ കാണുവാന്‍ നളിനിക്ക് കോടതി അനുവാദം നല്‍കിയിരുന്നു. നളിനിക്കെതിരെ വെല്ലൂര്‍ ജയിലിലെ ഉദ്യോഗസ്ഥരില്‍നിന്നും മര്‍ദ്ദനങ്ങള്‍ ലഭിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലും ഇവരുടെ പക്കല്‍ നിന്ന് മൊബെയില്‍ ഫോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 2010 ല്‍ ഇവരെ പുഴല്‍ ജയിലിലേക്ക് മാറ്റിയത്. എന്നാല്‍ കേസിലെ കുറ്റവാളികളുടെ വധശിക്ഷ സ്റ്റേ ചെയ്ത സംഭവത്തില്‍ തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുകയും ശാന്തന്, മുരുഗന്, പേരറിവാളന് എന്നിവരുടെ വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 1999 മെയ് 21 ന് ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെ ചാവേര്‍ ബോംബ്സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: