കാസര്‍കോട്: ജില്ലയിലെ എണ്‍മകജെ, വെസ്റ്റ് എളേരി ശുദ്ധജല വിതരണ പദ്ധതികള്‍ ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് നാടിന് സമര്‍പ്പിച്ചു. നബാര്‍ഡ് ധനസഹായത്തോടെ കേരള വാട്ടര്‍ അതോറിറ്റി നടപ്പിലാക്കിയ ഈ പദ്ധതികള്‍ക്ക് 21 കോടി രൂപയാണ് ചെലവഴിച്ചത്. ഗ്രാമപ്രദേശങ്ങളിലെ കിണറുകളും, മറ്റു ജലസ്രോതസ്സുകളും സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടിറങ്ങണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. എണ്‍മകജെ, കാട്ടുകുക്കെ, മൈരെ, പഡ്രെ എന്നീ നാലു വില്ലേജുകളിലെ 35,174 പേര്‍ക്ക് ശുദ്ധജലം നല്കുന്ന പദ്ധതിയാണിത്. ഇതില്‍ 18,൦൦൦ പേര്‍ക്ക് ഇപ്പോള്‍തന്നെ വെളളം നല്കാന് കഴിയുന്നുണ്ട്. ബാക്കിയുളളവര്‍ക്ക് ഉടന്‍തന്നെ ശുദ്ധജലം ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് എഞ്ചിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. എണ്‍മകജെ പഞ്ചായത്തിലെ കുടിവെളള വിതരണ പദ്ധതി പെര്‍ള ടൗണില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ജല ശുദ്ധീകരണ ശാലയുടെയും പൊതുടാപ്പിണ്റ്റെയും ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുളള, എണ്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ എസ് സോമശേഖര, വൈസ് പ്രസിഡണ്ട് എ ആയിഷ തുടങ്ങിയവര്‍ സംസാരിച്ചു. വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി എം സി അബ്ദുള്‍ ഖാദര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് എഞ്ചിനീയര്‍ ആര് സുകുമാരന്‍ സ്വാഗതം പറഞ്ഞു. വെസ്റ്റ് എളേരി ശുദ്ധജല പദ്ധതി ഭീമനടയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 39,332 പേര്‍ക്ക് കുടിവെളളം എത്തിക്കുന്ന ഈ പദ്ധതിക്ക് ൧൧൧.൫൩ കോടി രൂപയാണ് ചെലവഴിച്ചത്. ഭീമനടി മാങ്ങോട് ചൈത്രവാഹിനി തീരത്ത് എരുമക്കയത്താണ് പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥാപിച്ചിട്ടുളളത്. 71 പൊതുടാപ്പുകള്‍ വഴിയാണ് ജലവിതരണം നടത്തുന്നത്. എളേരിത്തട്ട് കോളേജിന് സമീപമാണ് ശുദ്ധീകരണശാല സ്ഥാപിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: