കടുത്തുരുത്തി: മാതൃകാ പുല്‍കൃഷി തോട്ടത്തിനുള്ള ക്ഷീരവികസനവകുപ്പിണ്റ്റെ ജില്ലാ അവാര്‍ഡ്. ഞീഴൂറ്‍ കാട്ടാമ്പാക്ക് സ്വദേശിയായ കാഞ്ഞിരത്തുങ്കല്‍ രാജുമോന്‍ ജോണ്‍(42)ന് രാജുവിനു മാത്രമാണ് ജില്ലയില്‍ ഈ അവാര്‍ഡ് ലഭിച്ചത് എന്നത് ഈ കര്‍ഷകന് ഏറെ പ്രചോദനമായി. ഒരേക്കര്‍ സ്ഥലം പാട്ട ത്തിനെടുത്താണ് ഈ ക്ഷീരകര്‍ഷകന്‍ കഴിഞ്ഞ വര്‍ഷം കൃഷി ആരംഭിച്ചത്. എട്ടു വര്‍ഷമായി പശുവളര്‍ത്തല്‍ ആരംഭിച്ച രാജുമോന് അഞ്ചു പശുക്കളും രണ്ട് കന്നുകു ട്ടികളും ഒരു കിടാരിയും ഉള്‍പ്പടെ എട്ടു കന്നുകാ ലികളാണുളളത്. കൊല്ല പ്പളളിയില്‍ നടന്ന ജില്ലാ ക്ഷീരോത്സവത്തില്‍ മാതൃകാ പുല്‍കൃഷിത്തോട്ടത്തിനുള്ള ട്രോഫിയും സര്‍ട്ടി ഫിക്കറ്റും കാഷ് അവാര്‍ഡും രാജുമോന് ലഭിച്ചത്. തുരുത്തിപ്പളളി പാല്‍ സെസൈറ്റിയില്‍ വര്‍ഷ ങ്ങളായി പ്രതിദിനം ൩൫ ലിറ്ററി ലേറെ പാല്‍ നല്‍കുന്ന ഞീഴൂറ്‍ പഞ്ചായത്തിലെ തന്നെ മികച്ച ക്ഷീര കര്‍ഷകരിലൊരാളാണ് രാജുമോന്‍. പുല്‍കൃഷി ഉണ്ടെങ്കിലെ പശൂവളര്‍ത്തല്‍ വിജയിപ്പിക്കാനാകൂ എന്ന തിരിച്ചറിവാണ് ഈ കര്‍ഷകനെ പച്ചപ്പൂല്‍ കൃഷിയിലേക്ക് തിരിച്ചത്. ഡയറി ഡിപ്പാര്‍ട്ടുമെണ്റ്റില്‍ നിന്ന് ലഭിച്ച ന സിഒത്രി ഇനത്തില്‍പ്പെട്ട പുല്ലാണ് രാജൂ കൃഷി ചെയ്തിരിക്കുന്നത്. ബ്ളോക്കിലെയും, ജില്ലയിലെയും ക്ഷീര വികസനവകുപ്പിണ്റ്റെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയതിണ്റ്റെ വെളിച്ചത്തിലാണ് രാജൂവിനെ ജില്ലയിലെ മികച്ച മാതൃകാ പച്ചപ്പുല്‍ കര്‍ഷകനായി തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: