ശ്രീനഗര്‍: കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തുന്നതിനുള്ള കരട് നിര്‍ദ്ദേശങ്ങള്‍ക്ക് പൂര്‍ണ രൂപമായില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മധ്യസ്ഥ പ്രതിനിധികള്‍ അറിയിച്ചു. 1953ന് മുമ്പുള്ള സ്ഥിതി കാശ്മീരില്‍ പുന:സ്ഥാപിച്ചേക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മധ്യസ്ഥരായ ദിലീപ് പട്ഗാവോങ്കര്‍, രാധാ കുമാര്‍, എം.എം.അന്‍സാരി എന്നിവര്‍.
പ്രതിരോധം, വിദേശകാര്യം, വാര്‍ത്താ വിനിമയം എന്നിവയൊഴികെ എല്ലാ വകുപ്പുകളിലും കാശ്മീരിന് മാത്രമായുള്ള അധികാരപരിധി നല്‍കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പാണ് മധ്യസ്ഥര്‍ പരിഗണിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 1953ന് തൊട്ടുമുമ്പുള്ള സ്ഥിതിക്ക് സമാനമാണിത്.
ഇത്തരം ഒരു വാര്‍ത്ത തികച്ചും ഊഹാപോഹം മാത്രമാണ്. കശ്മീരിലെ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തി വരികയാണ്. ഒക്ടോബര്‍ 12 നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമ നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിഞ്ഞിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: