തിരുവനന്തപുരം: മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടു കേസില്‍ വ്യവസായി സേവി മനോ മാത്യുവിനെ രണ്ടാം പ്രതിയാക്കി ഐ.ജി പത്മകുമാര്‍ കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് നല്കി. ഭൂമിയെ സംബന്ധിച്ച് തര്‍ക്കങ്ങളും കേസുകളും മറച്ചു വച്ച് ഐ.എസ്.ആര്.ഒയെ സേവി വഞ്ചിച്ചുവെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പൊന്മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ 87 ഏക്കര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായ വനഭൂമി വ്യാജരേഖ ചമച്ച് ഐ.എസ്.ആര്.ഒയ്ക്കു കൈമാറി എന്നാണു കേസ്. ഐ.എസ്.ആര്.ഒയ്ക്ക് ഭൂമി നല്കിയ ജയശ്രീ എസ്റ്റേറ്റിന്റെ മാനേജര്‍ വി പി മഹേശ്വരിയെ ഒന്നാം പ്രതിയാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമി വാങ്ങുമ്പോള്‍ തന്നെ കേസ് ഉള്ളതായി സേവി മനോ മാത്യുവിന് അറിയാമായിരുന്നു. വ്യാജരേഖകള്‍ ചമയ്ക്കുന്നതിന് സേവി ഒത്താശ ചെയ്തുവെന്നും എഫ്,ഐ.ആറില്‍ പറയുന്നു. ഭൂമിക്കു മേല്‍ നിരവധി കേസുകളുണ്ടെന്ന കാര്യം മറച്ചുവച്ച് സേവി മനോ മാത്യു ഐ.എസ്.ആര്.ഒയെ വഞ്ചിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് വിവാദമായ കേസായിരുന്നു മെര്‍ക്കിസ്റ്റണ്‍. സേവി മനോ മാത്യവിനെതിരെ തെളിവില്ലെന്നും അതിനാല്‍ അന്വേഷണം വേണ്ടെന്നുമായിരുന്നു പോലീസ് നലപാട്. എന്നാല്‍ കേസ് വിവാദമായതോടെ പുനരന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: