ന്യൂദല്‍ഹി: അഴിമതി തടയാന്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കി. രാംലീല മൈതാനിയില്‍ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ അണ്ണാ ഹസാരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
വിഷയത്തില്‍ ഇപ്പോഴും സര്‍ക്കാരിനു ആത്മാര്‍ഥമായ സമീപനമല്ല ഉള്ളത്. കഴിഞ്ഞ ദിവസം പൊതു സമൂഹ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കടുത്ത വിലപേശല്‍ നടത്തി. സിവില്‍ ചാര്‍ട്ട്, സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപീകരണം, താഴെത്തട്ടു മുതല്‍ ഉന്നത കേന്ദ്ര ഉദ്യോഗസ്ഥര്‍ വരെയുള്ളവരെ ലോക്പാലിന്റെ പരിധിയില്‍ പെടുത്തുക എന്നീ കാര്യങ്ങളില്‍ ഉറപ്പു നല്കാന് സര്‍ക്കാര്‍ തയാറായില്ല.
ആറു കിലോയോളം ഭാരം കുറഞ്ഞെങ്കിലും താന്‍ ഇപ്പോഴും ഊര്‍ജസ്വലനാണെന്നും ഹസാരെ. മരുന്നുകളോ ഡ്രിപ്പോ സ്വീകരിക്കില്ല. തന്റെ മനഃസാക്ഷിയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മരണഭയമില്ലെന്നും ഇക്കാര്യം ഡോക്ടര്‍മാരോടു സംസാരിച്ചെന്നും ഹസാരെ പറഞ്ഞു.
നിരാഹാരം അവസാനിപ്പിക്കാന്‍ പ്രാധാനമന്ത്രി രാവിലെ ഹസാരെയോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: