ട്രിപ്പോളി: താന്‍ വിമതരുടെ പിടിയിലായെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ലിബിയയിലെ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയുടെ മകന് സെയ്ഫ് അല്‍ ഇസ്ലാം. ഗദ്ദാഫി സുരക്ഷിതനാണെന്നും ട്രിപ്പോളി ഇപ്പോഴും തങ്ങളുടെ കൈവശമാണെന്നും സെയ്ഫ് വ്യക്തമാക്കി.
സെയ്ഫ് ഉള്‍പ്പെടെ ഗദ്ദാഫിയുടെ മൂന്ന് ആണ്മക്കളെ പിടികൂടിയതായി വിമതസേന ഇന്നലെ അവകാശപ്പെട്ടിരുന്നു. പിന്നീടു വിമതരുടെ കസ്റ്റഡിയില്‍ നിന്നു സെയ്ഫ് രക്ഷപ്പെട്ടതായും വാര്‍ത്തകള്‍ വന്നിരുന്നു. ട്രിപ്പോളിയില്‍ തന്റെ അനുയായികള്‍ക്കൊപ്പം സെയ്ഫ് പൊതുജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതായി ബി.ബി.സി, ദി ടെലഗ്രാഫ്, എ.എഫ്.പി എന്നീ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റൊരു മകന് മുഹമ്മദിനൊപ്പമാണ് സയ്ഫിനെയും വിമതര്‍
ഗദ്ദാഫി ട്രിപ്പോളിയില്‍ തന്നെ ഉണ്ടോയെന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും’ എന്നായിരുന്നു സയ്ഫിന്റെ മറുപടി. ഞാനിപ്പോള്‍ നിങ്ങളുടെ മുന്നില്‍ വന്നത് പിടിയിലായിട്ടില്ലെന്ന് തെളിയിക്കാനാണെന്നും സെയ്ഫ് പറഞ്ഞു. ട്രിപ്പോളിയില്‍ മുന്നേറുന്ന വിമതസേനക്കു തിരിച്ചടി നല്‍കുമെന്നും സെയ്ഫ് പറഞ്ഞു.
എന്നാല്‍ ട്രിപ്പോളിയിലെ ഹോട്ടലില്‍ അനുയായികള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ട സെയ്ഫ് പരിഭ്രാന്തനായിരുന്നെന്നു ബിസിസി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ട്രിപ്പോളിയുടെ മുഴുവന്‍ നിയന്ത്രണവും വിമതസൈന്യം ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: