കാലടി: ശ്രീമഹാഗണേശോത്സവം സെപ്തംബര്‍ 1 ന് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കാലടിയില്‍ ആഘോഷിക്കുവാന്‍ തീരുമാനിച്ചു. ഗണേശവിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിഗ്രഹങ്ങള്‍ നീലീശ്വരം, മാണിക്കമംഗലം, പുതുക്കുളങ്ങര, ഒക്കല്‍, ശ്രീമൂലനഗരം, തിരുവൈരാണിക്കുളം, തുറവുങ്കര എന്നിവിടങ്ങളില്‍നിന്ന് മറ്റൂര്‍ ശ്രീ വാമനപുരം ക്ഷേത്രത്തിലെത്തിച്ചേര്ന്ന് മഹാഘോഷയാത്രയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാലടി ശൃംഗേരി മഠം മുതലക്കടവില്‍ നിമജ്ജനം ചെയ്യും.
ടി.ആര്.മുരളീധരന്, പി.ആര്.കെ.മേനോന്, പ്രൊഫ.കെ.എസ്.ആര്.പണിക്കര്‍, പ്രൊഫ.പീതാംബരന്, പി.കെ.മോഹന്‍ദാസ് എന്നിവര്‍ രക്ഷാധികാരികളായും ചെയര്മാന് ടി.എസ്.ബൈജു, ജനറല്‍ കണ്‍വീനര്‍ ബൈജു ഐ.കെ., വൈസ് ചെയര്മാന്മാരായി ജയന് എന്‍.ശങ്കരന്, പി.ആര്.രഘു, സലീഷ് ചെമ്മണ്ടൂര്‍, കണ്‍വീനര്‍മാരായി അജി പുതുക്കുളങ്ങര, ശശി തറനിലം, ബിനു പാറയ്ക്ക, പി.എസ്.അശോക് കുമാര്‍, വി.എന്‍.ഗോപാലകൃഷ്ണന്, ശശി കാഞ്ഞൂര്‍, പി.സി.ബിജു, വിശ്വനാഥന് കാലടി, രാധാകൃഷ്ണന് മറ്റൂര്‍ എന്നിവരടങ്ങുന്ന 101 അംഗ ആഘോഷസമിതിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: