സ്വന്തം ലേഖകന്‍കണ്ണൂറ്‍: സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരായ പുരുഷന്മാര്ക്കും ഇനി ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് പത്തു ദിവസത്തെ അവധി ലഭിക്കും. ധനകാര്യവകുപ്പിണ്റ്റെ ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതുവരെ ഉദ്യോഗസ്ഥകളായ യുവതികള്‍ക്ക് ഓരോ പ്രസവത്തിനും ൯൦ ദിവസം വീതം രണ്ട് പ്രസവങ്ങള്‍ക്ക് ശമ്പളത്തോടു കൂടിയ അവധിയുണ്ടായിരുന്നു. പുതിയ ഉത്തരവനുസരിച്ച്(ജിഒപി(പി) നമ്പര്‍ ൩൪൨/൨൦൧൧ ഫിന്) ഭര്‍ത്താവിന് ഭാര്യയുടെ പ്രസവത്തിന് തൊട്ടുമുന്നേയുള്ള ദിവസങ്ങളിലോ പ്രസവശേഷം മൂന്നു മാസത്തിനിടയിലോ ൧൦ ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി എടുക്കാം. ഈ അവധി ഭാര്യയുടെ രണ്ട് പ്രസവങ്ങള്‍ക്ക് വരെ ലഭിക്കും. ഇതു സംബന്ധിച്ച് ഡോക്ടറില്‍ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ട്. മറ്റ് അവധികളോടൊപ്പം ചേര്‍ത്ത് എടുക്കാവുന്ന ഈ അവധി ജീവനക്കാരണ്റ്റെ സേവന പുസ്കത്തില്‍ ചേര്‍ക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ ശമ്പള പരിഷ്കരണ ഉത്തരവില്‍ ഉണ്ടായിരുന്ന നിര്‍ദ്ദേശമാണ് ധനകാര്യ വകുപ്പ് ൨൬-ാം തീയ്യതി പുറത്തിറക്കിയ ഉത്തരവിലൂടെ പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: