തലശ്ശേരി: ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും മറ്റും കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ബേക്കല്‍ പാലക്കുന്നിലെ സി.എച്ച്.അനക്സ് ക്വാര്‍ട്ടേര്‍സിലെ ആര്.ഷൈജു (൨൫), എറണാകുളം സ്വദേശി ലക്ഷ്മി നിവാസില്‍ സന്തോഷ് (൩൫) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്ഷേത്ര കവര്‍ച്ചക്ക് പുറമേ മാല മോഷണവും കടകളില്‍ കയറിയുള്ള മോഷണങ്ങളും നടത്തിവരുന്ന സംഘത്തില്‍ പെട്ടവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ൪ ബാഗുകളിലായി ൧൬൫ ഷര്ട്ട്പീസുകളോട് കൂടിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ചെര്‍ക്കളയിലെ ഷാഡോ എന്ന കടയില്‍ നിന്ന് മോഷ്ടിച്ചതാണ് ഷര്‍ട്ട്പീസുകള്‍. ഇവ ഫുട്പാത്തില്‍ വെച്ച് വില്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും കുടുങ്ങിയത്. കണ്ണൂറ്, കാസര്‍കോട്, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ കവര്‍ച്ച ചെയത കേസുകളില്‍ പ്രതികളാണ് ഇവര്‍. ഷൈജുവിനെതിരെ കാസര്‍കോട് ൩ കേസുകളുണ്ട്. മംഗലാപുരത്ത് ൭ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തൃശ്ശൂറ് കീരന്‍കുളങ്ങര ധന്വന്തരി ക്ഷേത്രത്തിലും കാസര്‍കോട് ബേങ്കളം എരോല്‍ക്കാവ് ശ്രീ വൈഷ്ണവി ഭഗവതി ക്ഷേത്രത്തിലും കവര്‍ച്ച നടത്തിയത് ഇവരാണെന്ന് പോലീസ് പറഞ്ഞു. പയ്യന്നൂരിലെ ഒരു പ്രൊഫസറുടെ വീട്ടില്‍ നിന്ന് ൩൫ പവന് കവര്‍ച്ച ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ ഇവര്‍ പിലാത്തറക്കടുത്ത് ചീറ്റന്നൂരിലെ ഒരു വീട്ടില്‍ നിന്നും സ്ത്രീയുടെ മാല തട്ടിയെടുത്ത് ഓടിയ കേസിലും പ്രതികളാണ്. തലശ്ശേരി സിഐ അനില്‍കുമാര്‍, എസ്ഐ ടി.പി.ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: