ആലുവ: അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഉപയോഗപ്പെടുത്തി മയക്കുമരുന്ന് കച്ചവടം നടത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചില മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ തന്നെയാണെന്ന് വെളിപ്പെട്ടു. ഇവരെ വില്പനക്കാരാക്കി മാറ്റിയാല്‍ പ്രധാന പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമെന്നതിനാലാണിത്. വില്‍പ്പനക്കാരായും മറ്റും പ്രവര്‍ത്തിക്കുന്നതിന് ഇവര്‍ക്ക് വളരെ കുറച്ച് പ്രതിഫലം മാത്രമാണ് നല്‍കുന്നത്. ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കുന്നവരും മറ്റും തെറ്റായ പേരും വിവരങ്ങളുമാണ്അറിയിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവിനും മറ്റും വില്‍പ്പനക്കാര്‍ കൂടുതലുണ്ട്. അതിനാലാണ് ഇവരെത്തന്നെ വില്പനക്കാരാക്കുവാന് ശ്രമിക്കുന്നത്. ഒറീസ, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നും കഞ്ചാവ് കൊണ്ടുവരുന്നതിനും ഇവരെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവരില്‍ പലരും മയക്കുമരുന്നിന് അടിമകളുമാണ്. ഇവര്‍ക്കിടയില്‍ നിരീക്ഷണവും ബോധവല്‍ക്കരണവും കാര്യമായി നടത്താത്തതാണ് ഇവര്‍ കൂടുതലായി ഈ മാഫിയകളുടെ വലയത്തിലാകുവാന് കാരണമാകുന്നത്. പലര്‍ക്കും പിടിയിലായാല്‍ ജയിലിലാകുമെന്നതുപോലും അറിയില്ല.
എറണാകുളം ജില്ലയില്‍ മയക്കുമരുന്ന് സംഘങ്ങളുടെ എണ്ണം വളരെയേറെ പെരുകിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഉപയോഗം കൂടിയതാണ് ഇതിന് പ്രധാന കാരണം. പല വനപ്രദേശങ്ങളിലും കഞ്ചാവ് കൃഷി വീണ്ടും സജീവമാകുന്നുണ്ട്. വനംവകുപ്പിലെ ജീവനക്കാര്‍ തങ്ങള്‍ക്ക് വേണ്ടത്ര അംഗബലമില്ലെന്ന് പറഞ്ഞ് ഇത്തരം പരിശോധനകളൊന്നും കാര്യമായി നടത്താന്‍ തയ്യാറാകുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: