തൃശൂര്‍: രോഗികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദയ ആശുപത്രി അടച്ച് പൂട്ടുക, ആശുപത്രി എംഡി ഡോക്ടര്‍ അബ്ദുള്‍ അസീസിനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ദയ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ഡോക്ടര്‍ അബ്ദുള്‍ അസീസിനും ദയ ആശുപത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് നടുവിലാല്‍ പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ആശുപത്രിക്കുമുന്നില്‍ ബാരിക്കേഡുകള്‍ വച്ച് പോലീസ് തടഞ്ഞു. ആയിരത്തിലധികം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.പ്രമോദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡണ്ട് അഡ്വ. വി.വി.രാജേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. പീഡനം തുടര്‍ക്കഥയായ ആശുപത്രി അടച്ചുപൂട്ടുവാന്‍ അധികാരികള്‍ ഇടപെടണമെന്നും യുവതിയുടെ മൊഴിയില്‍ കേസെടുക്കാന്‍ വിസമ്മതിച്ച വിയ്യൂര്‍ എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളിയെ തള്ളിപ്പറയേണ്ടതിനു പകരം പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിക്കാനും യുവതിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ആശുപത്രി മാനേജ്മെന്റിന്റെ നടപടി അപലപനീയമാണ്. യുവതിയെ ചികിത്സിച്ച ഡോക്ടര്‍ വേലായുധന് സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തത് പീഡനത്തിന് ഒത്താശ ചെയ്യലാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. ബി.ഗോപാലകൃഷ്ണന്, ജനറല്‍ സെക്രട്ടറിമാരായ എ.നാഗേഷ്, എ.ഉണ്ണികൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രവി തേലത്ത്, വൈ.പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജെപി നേതാക്കളായ ജസ്റ്റിന് ജേക്കബ്, ടി.വി.ഷാജി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്, സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ്കുമാര്‍, സംസ്ഥാന സെക്രട്ടറി കെ.നന്ദകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ഗോപിനാഥ്, കെ.എസ്.ധനീഷ്, നേതാക്കളായ ശ്രീജിത്ത്, സുശാന്ത് ചിയ്യാരം, അനില്‍ മഞ്ചിറമ്പത്ത്, ഉല്ലാസ് ബാബു, സുജയ് സേനന്, അഡ്വ. കെ.ആര്.ഹരി, രതീഷ്, മനീഷ് ചൂണ്ടല്‍, ശ്രീജി അയ്യന്തോള്‍, രമേഷ് കാര്യാട്ട്, പ്രജിത് രഘു സി. മേനോന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: