തിരുവനന്തപുരം: മാതൃഭൂമി കൊല്ലം ജില്ലാ ലേഖകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. അന്വേഷണം സംസ്ഥാന പോലീസ് അട്ടിമറിക്കുന്നുവെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കേസ് സിബിഐക്ക് കൈമാറാന്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ ഏപ്രില്‍ 16 നാണ് ഉണ്ണിത്താനെ ഒരു സംഘം ഗുണ്ടകള്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണിത്താന് ഏറെ നാള് ആസ്പത്രിയിലായിരുന്നു. ഡി .വൈഎസ്പി സന്തോഷ് നായരും ഗുണ്ടാസംഘാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര് കേസില്‍ പ്രതികളാണ്. ഈ കേസില്‍ ഒമ്പതുപേര്‍ അറസ്റ്റിലായി. ഡിവൈഎസ്പി സന്തോഷ് നായര്‍ റിമാന്‍ഡിലാണ്. ഇതോടനുബന്ധിച്ചുണ്ടായ ഹാപ്പി രാജേഷ് വധക്കേസില്‍ അഞ്ച് പ്രതികളുണ്ട്. ഇതില്‍ മൂന്നുപേര്‍ അറസ്റ്റിലായി. കേസന്വേഷണം അബ്കാരികളില് എത്തിനില്‍ക്കുകയാണ്. ഡിവൈ.എസ്.പി.മാരായ സന്തോഷ് നായരും അബ്ദുള്‍ റഷീദും ഉള്‍പ്പെട്ട സംഘം ഗോവയില്‍ വെച്ചാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഉണ്ണിത്താന് എഴുതിയ വാര്‍ത്തകളായിരുന്നു വിരോധത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: