ന്യൂദല്‍ഹി: ഭീകരാക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തേണ്ടതാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മുംബൈയില്‍ അടുത്തിടെ ഉണ്ടായതുപോലുളള ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടന പരമ്പരയില്‍ മഹരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്. ആര്. പാട്ടീലിനെ ബലിയാടാക്കാനാണു കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയെയോ ആഭ്യന്തര മന്ത്രിയേയോ കുറ്റം പറയാനാവില്ല. കേന്ദ്രസര്‍ക്കാരിനു മാത്രമാണ് പൂര്‍ണ ഉത്തരവാദിത്തം.
ഭീകര വിരുദ്ധനയം മാറ്റിയില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി മന്മോഹന് സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും തിരിച്ചറിയണം. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് എന്‍.സി.പിയ്ക്കെതിരെ പൃഥ്വിരാജ് ചവാന് ഉയര്‍ത്തിയ ആരോപണം സാധാരണ ജനങ്ങളെ ഞെട്ടിക്കുന്നതാണ്.
അധികാരത്തിന്റെ ബലം ഒന്നുകൊണ്ടു മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വീഴ്ചയില്‍ സംസ്ഥാന സര്‍ക്കാര്‍ പഴികേട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ എന്‍.സി.പിക്കാണ് ആഭ്യന്തര വകുപ്പ്. ഈ നടപടി തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന് അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: