കാസര്‍കോട്: നഗരത്തിലും സമീപ പ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് ഉടന്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കാസര്‍കോട് മര്‍ച്ചണ്റ്റ്സ് നേതൃത്വത്തില്‍ കടകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. വ്യാപാര മേഖലയില്‍ പല സ്ഥാപനങ്ങള്‍ക്കും വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. പലപ്പോഴും ഉപഭോക്താക്കളില്‍ നിന്നും എടുത്ത ഓര്‍ഡറുകള്‍ വൈദ്യുതി മുടക്കം കാരണം യഥാസമയം നല്കാന് കഴിയാത്തത് കടയുടമയും ഉപഭോക്താവും തമ്മില്‍ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുകയാണ്. മുന്‍കൂട്ടി അറിയിച്ച് മാത്രം വൈദ്യുതി വകുപ്പ് നടത്തിയിരുന്ന ലൈന്‍ അറ്റകുറ്റ പണികള്‍ ഇപ്പോള്‍ എല്ലായിപ്പോഴും മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി മുടക്കി നടത്തുന്നത്. വൈദ്യുതി മുടക്കത്തിന് ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. എന്‍.എം.സുബൈന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.രാജന് റിപ്പോര്‍ട്ടും ട്രഷറര്‍ എ.എം.എ റഹീം വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഉമേശ് ശാലിന്, വെല്‍ക്കം മുഹമ്മദ്, ചന്ദ്രശേഖര ഭണ്ഡാരി, ഐ.ഡിയല് മുഹമ്മദ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: