തൊടുപുഴ: ജലസേചന മന്ത്രി പി.ജെ. ജോസഫിനെതിരെയുള്ള എസ്.എം.എസ് കേസില്‍ പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. തൊടുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
കേസിലെ നാലാം സാക്ഷി ബി.എസ്.എന്‍.എല്ലിന്റെ സോണല്‍ മാനേജര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. സാക്ഷികളായ ബിജിമോള്‍, ബിഎസ്എന്‍എല്‍ സോണല്‍ മാനേജര്‍ എന്നിവര്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. ഇവര്‍ക്കു ഹാജരാകാന്‍ രണ്ട് അവധി കോടതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വാറാണ്ട് പുറപ്പെടുവിച്ചത്.
പരാതികാരിയുടെ ഭര്‍ത്താവ് എന്നവകാശപ്പെട്ട ജയ്മോനെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേസ് ഓഗസ്റ്റ് ഒന്നിലേക്കു മാറ്റി. മെയ് 21നാണ് പി.ജെ ജോസഫിനെതിരെ കൈസണ്വാലി സ്വദേശിയായ സ്ത്രീ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: