ലണ്ടന്‍: അടച്ചുപൂട്ടിയ ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന പത്രം 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനിരയായവരുടെ ടെലിഫോണ്‍ ചോര്‍ത്താന്‍ ന്യൂയോര്‍ക്ക് പോലീസുദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്തതായി ബ്രിട്ടനിലെ ഡെയിലി മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
അക്രമണം നടന്ന ദിവസങ്ങളില്‍ അതിനിരയായവര്‍ക്ക് ലഭിച്ചതും അവര്‍ പുറത്തേക്ക് വിളിച്ചതുമായ നമ്പറുകളാണ് മാധ്യമപ്രവര്‍ത്തകര്‍ തിരക്കിയതെന്ന് അജ്ഞാതവൃത്തങ്ങള് വെളിപ്പെടുത്തി.
കഴിഞ്ഞയാഴ്ച ടെലിഫോണ്‍ സന്ദേശം ചോര്‍ത്തി എന്ന ആരോപണത്തെത്തുടര്‍ന്ന് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള പത്രം പൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: