കുമ്പള (കാസര്‍കോട്): പ്രശസ്തവും പുരാതനവുമായ ബെദ്രഡുക്ക, ശ്രീ പൂമാണി – കിന്നിമാണി ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് കോടികള്‍ വിലമതിക്കുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍ കൊള്ളയടിച്ചു. ശ്രീകോവിലിന് അകത്തു സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ നിര്‍മ്മിച്ച അഞ്ചു പൂക്കളും കവര്‍ച്ച പോയി. ശ്രീ ബിര്‍ണാള്‍വെ ദൈവസ്ഥാനത്തിണ്റ്റെ ശ്രീകോവിലും ക്ഷേത്രത്തിലെ വിളക്കുപുര, കുത്തിത്തുറന്നുവെങ്കിലും ഒന്നും നഷ്ടപ്പട്ടിട്ടില്ല. ഇന്നലെ രാവിലെ ൭.൧൫ന് ക്ഷേത്രത്തില്‍ തൊഴാനെത്തിയ ഒരു ഭക്തനാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്. ഉടന്‍ തന്നെ പരിസരവാസികളെയും ക്ഷേത്രാധികാരികളെയും വിവരം അറിയിച്ചു. പോലീസിനെ വിവരം അറിയിച്ചുവെങ്കിലും വണ്ടിയില്ലെന്ന കാരണം പറഞ്ഞ് പൊലീസ് എത്താന്‍ വൈകിയെന്ന് ആക്ഷേപമുണ്ട്. ശ്രീ കോവിലിണ്റ്റെ പൂട്ടുപൊളിച്ചാണ് കൊള്ളക്കാര്‍ ശ്രീ പൂമാണി-കിന്നിമാണി ദൈവങ്ങളുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹങ്ങള്‍ കവര്‍ന്നത്. വിഗ്രഹം ഇളക്കിയെടുത്തശേഷം ശ്രീകോവിലിണ്റ്റെ മേല്‍ഭാഗം തകര്‍ക്കുകയും ചെയ്തു. അതേസമയം ഭണ്ഡാരങ്ങളോ മറ്റു സാധനങ്ങളോ കവര്‍ച്ച പോയിട്ടില്ല. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചെറിയൊരു ഇടവേളക്കുശേഷമാണ് കാസര്‍കോട് ജില്ലയില്‍ ക്ഷേത്രക്കവര്‍ച്ച അരങ്ങേറിയത്. രാവിലെ തന്നെ ക്ഷത്ര സെക്രട്ടറി പോലീസില്‍ പരാതിപ്പെട്ടിരുന്നുങ്കിലും പോലീസ് വണ്ടി ഇല്ലെന്ന കാരണം പറഞ്ഞ് അന്വേഷണം നടത്താന്‍ പോലും വിസമ്മതിച്ചു. പിന്നീട് ഹിന്ദു ഐക്യവേദിയുമായി ബന്ധപ്പെട്ട് ജില്ലാസംഘടനാ സെക്രട്ടറി ഡിവൈഎസ്പിയുമായി ബന്ധപ്പെട്ടതിനുശേഷമാണ് പോലീസ് എത്തിയത്. കുമ്പള പോലീസ് സ്റ്റേഷന് സമീപത്തെ ഷറഫ ജ്വല്ലറിയിലും കവര്‍ച്ച നടന്നു. ഇന്നലെ രാവിലെ ജ്വല്ലറി തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സമീപത്തെ ഒരു കടയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ജ്വല്ലറിയുടെ ചുമര് തുരന്നാണ് കവര്‍ച്ച നടത്തിയത്. ജ്വല്ലറിയുടെ താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന ൪൦ പവന് സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. തുടര്‍ന്ന് ജ്വല്ലറിയിലെ രണ്ടാംനിലയിലെത്തി ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. കൂടുതല്‍ ആഭരണങ്ങള്‍ ഇതിനകത്താണ് സൂക്ഷിച്ചിരുന്നത്. ഇതു തുറക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ വാന്‍ നഷ്ടം ഉണ്ടാകുമായിരുന്നു. നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരിക്കും കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ബെദ്രഡുക്ക ശ്രീ പൂമാണി കിന്നിമാണി ക്ഷേത്രത്തിലും കുമ്പളയിലെ ജ്വല്ലറിയിലും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്നു സംശയം. ഒരേ ദിവസം തന്നെ രണ്ടിടത്തും സമാനരീതിയിലുള്ള കവര്‍ച്ച നടന്നതാണ് ഇത്തരമൊരും സംശയം ഉയരാന്‍ കാരണം. സാധാരണഗതിയില്‍ ശനിയാഴ്ചകളിലാണ് കവര്‍ച്ചക്കാര്‍ മോഷണം നടത്തുന്നതിന് തിരഞ്ഞെടുക്കാറ്. പിറ്റേ ദിവസം അവധിയായതിനാല്‍ രക്ഷപ്പെടാനുള്ള സമയം ലഭിക്കുമെന്നതിനാലാണിത്. എന്നാല്‍ ഞായറാഴ്ച രാത്രിയാണ് ഇവിടെ കവര്‍ച്ച നടന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ കാസര്‍കോട് ജില്ലയിലേക്ക് പ്രത്യേക പരിശീലനം ലഭിച്ച അഞ്ചു കവര്‍ച്ചാസംഘങ്ങള്‍ എത്തിയാതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കാര്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് ഇപ്പോള്‍ ജ്വല്ലറിയിലും ക്ഷേത്രത്തിലും വാന്‍ കവര്‍ച്ചയ്ക്ക് ഇടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: