ചെന്നൈ: ചെന്നൈയില്‍ കരസേന ക്വാര്‍ട്ടേഴ്സില്‍ പതിമൂന്നുകാരന് വെടിയേറ്റു മരിച്ച സംഭവത്തില്‍ റിട്ടയേര്‍ഡ് കരസേന ഉദ്യോഗസ്ഥന് അറസ്റ്റില്‍. റിട്ടയേര്‍ഡ് ലഫ്റ്റ്നന്റ് കേണല്‍ രാമരാജുവാണ് അറസ്റ്റിലായത്. മധുരയിലേക്കുളള യാത്രാമധ്യേ തമിഴ്നാട് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാമരാജു വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് നഗരത്തിലെ കൂവ നദിയില്‍ ഉപേക്ഷിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. കഴിഞ്ഞ കുറേ നാളുകളായി ആര്‍മി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുകയായിരുന്നു ഇയാള്‍. തൊട്ടടുത്ത ചേരിയില്‍ നിന്നു പലപ്പോഴും കുട്ടികള്‍ മതില് ചാടിക്കടന്നു മാങ്ങയും ബദാമും പറിക്കാന്‍ ഇവിടെ എത്താറുണ്ട്.
കുട്ടികള്‍ ശല്യമായതിനെ തുടര്‍ന്നു പലതവണ ഇവരെച്ചൊല്ലി പ്രശ്നങ്ങളും പതിവായിരുന്നു. ഈ സമയത്താണ് ദില്ഷനുള്പ്പെടെ മൂന്നു കുട്ടികള്‍ ക്വാര്‍ട്ടേഴ്സില്‍ കടക്കുന്നതും വെടിയേല്‍ക്കുന്നതും. സംഭവത്തില്‍ വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
ദില്ഷന് വെടിയേറ്റ് മരിച്ച ജൂലായ് മൂന്നിന് പോലീസ് നേരത്തെ സംശയിച്ചിരുന്ന അജയ്സിങ്ങിനോടൊപ്പം ഈ റിട്ട. കേണലും ഉണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി. ബി.സി.ഐ.ഡി. നടത്തിയ ചോദ്യം ചെയ്യലിലാണ് റിട്ട. കേണലാണ് വെടിവച്ചതെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: